Ultimate magazine theme for WordPress.

ആരാധനാലയങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി യുഎഇ

അബുദാബി: ക്രൈസ്തവ ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണങ്ങളും പിഴകളും കർശനമാക്കി യു.എ.ഇ ഭരണകൂടം. വിദേശബന്ധങ്ങൾ, അനുമതിയില്ലാത്ത പണസമാഹരണം, സുരക്ഷാ വീഴ്ചകൾ ഉൾപ്പെടെയുള്ള 24 നിയമലംഘനങ്ങൾക്കാണ് 7,50,000 ദിർഹം വരെ പിഴയും സസ്പെൻഷനും ഏർപ്പെടുത്തുന്ന പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

​വിദേശ സ്ഥാപനങ്ങളുമായോ നയതന്ത്ര കാര്യാലയങ്ങളുമായോ അനുമതിയില്ലാതെ ബന്ധം സ്ഥാപിക്കുന്നതിനാണ് ഏറ്റവും ഉയർന്ന പിഴ ചുമത്തുക. കൂടാതെ സോഷ്യൽ മീഡിയ വഴിയുള്ള പണസമാഹരണം, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ, ദേശീയ ബാങ്കുകളിൽ അക്കൗണ്ടില്ലാതെ പ്രവർത്തിക്കൽ എന്നിവയ്ക്കും കടുത്ത സാമ്പത്തിക പിഴകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

​ഭാരവാഹികളുടെ മാറ്റം, ലൈസൻസ് പുതുക്കൽ, വാർഷിക ബജറ്റ് സമർപ്പണം തുടങ്ങിയ ഭരണപരമായ കാര്യങ്ങളിലും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. ചട്ടങ്ങൾ ആവർത്തിച്ച് ലംഘിച്ചാൽ ആരാധനാലയങ്ങളുടെ പ്രവർത്തനം മൂന്ന് മാസത്തേക്ക് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്നും യു.എ.ഇ ഭരണകൂടം അറിയിച്ചു.

Sharjah city AG

Comments are closed.