തിരുവല്ല : സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ 44-ാമത് പ്രതിനിധി സഭാ സമ്മേളനം തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്ത് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ ജീവിതം വിശ്വാസത്തിൽ ആരംഭിച്ച് വിശുദ്ധിയിൽ വളരേണ്ടതാണെന്നും ദൈവകൃപയിൽ പൂർണ്ണമായി പ്രത്യാശവെച്ച് പ്രതിസന്ധികൾക്കിടയിലും ആത്മീയ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു അധ്യക്ഷത വഹിച്ചു. റവ. പ്രകാശ് മാത്യു ധ്യാനപ്രസംഗം നടത്തി.സഭയ്ക്ക് രണ്ട് ബിഷപ്പുമാരെക്കൂടി തിരഞ്ഞെടുക്കുന്നതിനും വാഴിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു. സഭയുടെയും വിവിധ ബോർഡുകളുടെയും 2025-2026 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടുകൾ, വാർഷിക കണക്കുകൾ, ബജറ്റ് എന്നിവയും യോഗം അംഗീകരിച്ചു.
ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ.കെ. രാജുകുട്ടി, സഭാ സെക്രട്ടറി റവ. സജി മാത്യു, സഭാ ട്രഷറർ റവ. സജി ഏബ്രഹാം, അൽമായ ട്രസ്റ്റി പ്രൊഫ. ഏബ്രഹാം ജോർജ്ജ്, വികാരി ജനറൽമാരായ റവ. സി.കെ. ജേക്കബ്, റവ. ടി.കെ. തോമസ്, ബോർഡ് സെക്രട്ടറിമാരായ റവ. ജിമ്മി ജോസഫ് പോൾ, റവ. ഷിജു മാത്യു, റവ. കെ.എസ്. ജെയിംസ്, മേരി സക്കറിയ, ഡോ. ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.