ഡാളസ് : ഡാളസ്ഡാളസിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളുടെ ഐക്യ കൂട്ടായ്മ എജി.ഐഎഫ്.എൻ.എ നവംബർ മാസം 7-ന് ശനിയാഴ്ച വൈകീട്ട് 6.30-ന് ഡാളസിലുള്ള സിയോൺ എജി ചർച്ചിൽ നടക്കും.
പാസ്റ്റർ എബ്രഹാം കാട്ടിൽ, ഡോ. ജോജി മാത്യു എന്നിവർ യോഗത്തിൽ പ്രസംഗിക്കും. എജി കൊയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഡാളസിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എല്ലാ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
പാസ്റ്റർ ബിനു ജോൺ, സജി എബ്രഹാം, ഷാജു എബ്രഹാം എന്നിവർ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകും.

Comments are closed.