Ultimate magazine theme for WordPress.

സ്വർഗം വാഗ്ദാനം ചെയ്ത് കൂട്ടക്കൊല; ഷാക്കഹോല വനത്തിൽ 400 മൃതദേഹങ്ങൾ

നെയ്‌റോബി: സ്വർഗത്തിലെത്താമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കേസിൽ കെനിയൻ കൾട്ട് നേതാവ് പോൾ മക്കെൻസി കുറ്റക്കാരൻ. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരുടെ കൊലപാതകക്കേസിലാണ് മക്കെൻസിയെയും 28 കൂട്ടുപ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ സ്ഥാപകനായ മക്കെൻസി ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താൻ പട്ടിണി കിടക്കാൻ അനുയായികളോട് ആഹ്വാനം ചെയ്തെന്നാണ് കേസ്. വിദ്യാഭ്യാസവും ചികിത്സയും നിരുത്സാഹപ്പെടുത്തിയതായും കുട്ടികൾക്ക് ഭക്ഷണം നിഷേധിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. 2023-ൽ ഷാക്കഹോല വനത്തിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു. ഇവിടെനിന്ന് 400-ലേറെ മൃതദേഹങ്ങൾ പുറത്തെടുത്തു.

ഒക്ടോബർ 19-ന് മൊംബാസ ഹൈക്കോടതിയാണ് 191 പേരുടെ കൊലപാതകക്കേസിൽ വിധി പ്രസ്താവിച്ചത്. എന്നാൽ 400-ലേറെ മരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും വിധി വന്നിട്ടില്ല. കുറ്റക്കാരായി കണ്ടെത്തിയ മക്കെൻസിയുടെയും കൂട്ടുപ്രതികളുടെയും ശിക്ഷ നവംബർ ആറിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

Sharjah city AG

Comments are closed.