Ultimate magazine theme for WordPress.

എഫ്.സി.ആർ.എ നിയമ ഭേദഗതി: ആന്റോ ആന്റണി എം.പിക്ക് നിവേദനം സമർപ്പിച്ച് സി.സി.എഫ്

പത്തനംതിട്ട : എഫ്.സി.ആർ.എ നിയമ ഭേദഗതി ബില്ലിലെ ആശങ്കകളും നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ സംയുക്ത പാർലമെന്ററി സമിതി അംഗമായ ആന്റോ ആന്റണി എം.പിക്ക് സമർപ്പിച്ചു. ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ഉപരക്ഷാധികാരി തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പയാണ് നിവേദനം കൈമാറിയത്.

 

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികൾ ന്യൂനപക്ഷ ക്രിസ്ത്യൻ ജീവകാരുണ്യ സംഘടനകളിൽ വലിയ ആഘാതം ഉണ്ടാക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. പുതിയ നിയമ നിർമ്മാണത്തിനെതിരെയുള്ള ഗുരുതരമായ എതിർപ്പുകളും ആശങ്കകളും പ്രതിനിധികൾ ജനപ്രതിനിധികളെ നേരിട്ട് അറിയിക്കുകയായിരുന്നു.

 

ആന്റോ ആന്റണി എം.പിക്ക് പുറമേ സമിതി അംഗങ്ങളായ ഇ.റ്റി. മുഹമ്മദ് ബഷീർ, സി. സദാനന്ദൻ മാസ്റ്റർ എന്നിവർക്കും ഇമെയിൽ വഴി നിവേദനം അയച്ചു. ജനറൽ സെക്രട്ടറി ജോഷ്വാ മാത്യു, അഡ്വ. മനോജ്‌ തേക്കടം എന്നിവരും പങ്കെടുത്തു.

Sharjah city AG

Comments are closed.