Ultimate magazine theme for WordPress.

ഐ.പി.സി ഹെബ്രോൺ പെന്തക്കോസ്തൽ അസംബ്ലി കുടുംബ-യുവജന കൗൺസലിംഗ് സെമിനാർ നവംബർ 7, 8 തീയതികളിൽ സാഗറിൽ

 

 

സാഗർ: ഐ.പി.സി ഹെബ്രോൺ പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ കുടുംബ-യുവജന കൗൺസലിംഗ് സെമിനാർ നവംബർ 7, 8 തീയതികളിൽ കർണാടക സാഗറയിലെ ഐ.പി.സി ഹെബ്രോൺ പെന്തക്കോസ്തൽ അസംബ്ലിയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

“പ്രചോദിപ്പിക്കുക, സ്വാധീനിക്കുക, മൂല്യങ്ങൾ പകരുക” എന്ന ആശയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ കുടുംബജീവിതവും യുവജനങ്ങളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഡോ. സജികുമാർ കെ.പി. പ്രധാന റിസോഴ്സ് പേഴ്സണായി ക്ലാസുകൾ നയിക്കും. കുടുംബങ്ങളുടെയും യുവജനങ്ങളുടെയും ആത്മീയവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഈ സെമിനാറിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Sharjah city AG

Comments are closed.