ഭോപ്പാൽ: സ്വന്തം താല്പര്യങ്ങളേക്കാൾ ദൈവരാജ്യ വിഷയങ്ങൾക്ക് മുൻഗണന നൽകണമെന്ന് ഡോ. അലക്സ് എബ്രഹാം പ്രസ്താവിച്ചു. ഭോപ്പാൽ ഡോൺ ബോസ്കോ സെന്ററിൽ നടന്ന ദേശീയ പ്രാർത്ഥനാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജോൺ മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു.
സമ്മേളനത്തിൽ ഹെവൻലി ആർമീസ് കൊയർ ഗാനങ്ങൾ ആലപിച്ചു. ഡോ. അലക്സ് എബ്രഹാം, ബ്രദർ കെ.വി. പോൾ, പാസ്റ്റർ സാജൻ ജോയി എന്നിവർ സന്ദേശങ്ങൾ നൽകി. മാത്യു ഫിലിപ്പ്, എബിൻ ജെ.വിൽസൺ, സാജൻ പോൾ, തോമസ് തരകൻ തുടങ്ങിയവർ പ്രാർത്ഥനാസെക്ഷനുകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ എബനേസർ ഡാനിയേൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ പാസ്റ്റർ ബാബുസ് ജോർജ്ജ് കർത്തൃമേശ ശുശ്രൂഷ നിർവ്വഹിച്ചു. പാസ്റ്റർ ഒ. ഫിലിപ്പുകുട്ടിയുടെ പ്രാർത്ഥനയോടെ യോഗങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പഅറിയിച്ചു.

Comments are closed.