Ultimate magazine theme for WordPress.

റവ. അലക്സ് ജേക്കബ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് ഓവർസിയർ

പാട്ന : ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് ഓവർസിയർ(അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്) ആയി റവ.അലക്സ് ജേക്കബ് ചുമതലയേറ്റു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ സി സി തോമസ് ഇൻസ്റ്റലേഷൻ സർവീസിന് നേതൃത്വം നൽകി.

ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരി,തിരുവല്ല, ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിപായിപ്പാട്, ബാംഗ്ലൂർ,ആക്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി എന്നിവിടങ്ങളിൽ വേദപഠനം നടത്തി.

കേരളത്തിൽ നെടുമ്പ്രം, ചെങ്ങന്നൂർ, മുണ്ടിയപ്പള്ളി എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷ നിർവ്വഹിച്ചു.

തിരുവല്ല,ശാരോൺ ബൈബിൾ കോളേജ്, പുല്ലാട്,ഇന്ത്യ ക്രിസ്ത്യൻ തിയോളജിക്കൽ കോളേജ് , ഷാർജ,ഗിൽഗാൽ ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു.

ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ സൺഡേ സ്കൂൾ & യൂത്ത് പ്രസിഡൻ്റ്, ഗോസ്പൽ ഫോർ ഏഷ്യാ സർക്കുലേഷൻ മാനേജർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2010 മുതൽ ബിഹാറിൽ മിഷനറിയായി പ്രവർത്തിക്കുന്നു. 2018 മുതൽ ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോണിൻ്റെ കീഴിൽ റീജിയനുമായി ചേർന്ന് പ്രവർത്തിച്ചു.

ഇന്ന് നിരവധി സഭകളും മിഷനറിമാരും ഉണ്ട്. CBSE സ്കൂൾ, ടെയ്‌ലറിങ് സെൻ്റർ, വിധവാ കെയർ സെൻ്റർ , ബൈബിൾ ട്രെയിനിങ് സെൻ്റർ, ഡിസേബിൽഡ് കെയർ സെൻ്റർ, ചിൽഡ്രൻസ് ഹോം എന്നീ സ്ഥാപനങ്ങളും ഉണ്ട്.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റേൺ റീജിയൺ അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ആയി ചുമതല വഹിച്ചു വരികയായിരുന്നു.

Sharjah city AG

Comments are closed.