സിസ്റ്റർ വിന്നി ജിജോ
യോഹന്നാൻ മർക്കോസ് എന്നാണ് പൂർണ്ണ നാമം. മാർക്കോസിന്റെ അമ്മ മറിയയുടെ വീട് ജറുസലേമിലെ ആദിമ സഭയുടെ പ്രാർത്ഥനാ കേന്ദ്രമായിരുന്നു. ഗെത്ത്സെമനയിൽ യേശുവിനെ പിടിച്ച രാത്രി വസ്ത്രം ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയ ചെറുപ്പക്കാരൻ മർക്കൊസാണെന്നു വിശ്വസിക്കപ്പെടുന്നു.
ഒന്നാം മിഷനറി യാത്രയിൽ മർക്കോസ് പൗലോസിനെയും ബർന്നബാസിനെയും പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ചു പോയി. അതുകൊണ്ട് പൗലോസ് രണ്ടാം യാത്രയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ വിസമ്മതിച്ചു. എന്നാൽ ബർന്നബാസ് രണ്ടാമതൊരു അവസരം നൽകി മർക്കോസിനെ കൂടെ കൂട്ടി.
പിന്നീട് അദ്ദേഹം പത്രോസ് അപ്പോസ്തലന്റെ പ്രിയ ശിഷ്യനും മകനെപ്പോലെയും ആയി. റോമിൽവെച്ച് പത്രോസ് പറഞ്ഞ കാര്യങ്ങൾ കേട്ട് എഴുതിയതാണ് മർക്കോസിന്റെ സുവിശേഷം, ഇത് നാല് സുവിശേഷങ്ങളിൽ ആദ്യത്തേതാണ്. ഒടുവിൽ പൗലോസ് പോലും പറഞ്ഞു മർക്കോസ് ശുശ്രൂഷയ്ക്ക് ഏറ്റവും ഉപയോഗമുള്ളവനാണെന്ന്, മർക്കോസ് അലക്സാണ്ട്രിയയിൽ സഭ സ്ഥാപിച്ച് എ.ഡി 68-ൽ രക്തസാക്ഷിയായി.

Comments are closed.