അമേരിക്ക : നൈജറിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയി 10 മാസത്തോളം തടവിൽ പാർപ്പിച്ചിരുന്ന മിഷനറി പൈലറ്റ് കെവിൻ റൈഡൗട്ടും ഭാര്യ ക്രിസ്റ്റയും മോചനത്തിന് ശേഷം വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചു.
തന്റെ മോചനത്തിനായി പ്രാർത്ഥിച്ച ക്രൈസ്തവ സമൂഹത്തിനും ട്രംപ് ഭരണകൂടത്തിനും കെവിനും കുടുംബവും നന്ദി രേഖപ്പെടുത്തി. വെള്ളിയാഴ്ചയായിരുന്നു കുടുംബസമേതമുള്ള ഈ കൂടിക്കാഴ്ച.
അമേരിക്കൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും, കെവിനെയും കുടുംബത്തെയും ഓവൽ ഓഫീസിലേക്ക് സ്വാഗതം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Comments are closed.