ഇറ്റലി : മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ ജനസംഖ്യ വേഗത്തിൽ കുറഞ്ഞു വരുന്നതിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ക്ലൗഡിയോ ഗുജറോത്തി കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഇറ്റലിയിലെ റിമിനിയിൽ നടന്ന 47-ാമത് ‘ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിൽ’ സംസാരിക്കവെയാണ് പൗരസ്ത്യ നാടുകളിൽ ക്രിസ്ത്യാനികൾ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
യുദ്ധങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലുകളും കാരണം പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, ആഭ്യന്തര സംഘർഷങ്ങൾ ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Comments are closed.