ഗുജറാത്ത് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ഗുജറാത്ത് സ്റ്റേറ്റ് സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ സംയുക്ത ആരാധന ഇന്ന് അഹമ്മദാബാദ് ഹാൻസോളിയിലുള്ള ഐ.പി.സി എബനേസർ ഹാളിൽ നടക്കും.
ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജ് യോഗത്തിൽ നേതൃത്വം നൽകും. ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് യോഗത്തിൽ മുഖ്യസന്ദേശം നൽകും.
ഈ ആത്മീയ കൂട്ടായ്മയിലേക്കും സംയുക്ത ആരാധനയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Comments are closed.