കല്ലുമല :കല്ലുമല ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് 2026 ഓഗസ്റ്റ് 24 മുതൽ 27 വരെ ചെങ്ങന്നൂർ എസ്.ബി.എസ് ക്യാമ്പ് സെന്ററിൽ വെച്ച് നടക്കും.
യുവജനങ്ങളുടെ ആത്മീയ വർദ്ധനവിനും ഉണർവിനുമായി നടത്തുന്ന ഈ ക്യാമ്പിൽ പാസ്റ്റർ പ്രിൻസ് റാന്നി, ഡോ. ജെയിംസ് ജോർജ് വെൺമണി, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ ഷിബു ഐപ്പ് , പാസ്റ്റർ അനിൽ അടൂർ, ഡോ. ബ്ലെസ്സൺ മേമന, ബ്രദർ ബോവസ് രാജു, സിസ്റ്റർ ബ്ലെസി ബെൻസൺ, ഡോ. ആശ മാത്യു തുടങ്ങിയവർ ശുശ്രൂഷിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വ്യക്തിപരമായ കൗൺസിലിംഗിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Comments are closed.