അമേരിക്ക : വടക്കൻ മിഷിഗണിൽ യുവാക്കൾക്കായി ശുശ്രൂഷ നടത്തുന്ന രണ്ടു ദമ്പതികൾ, തങ്ങളുടെ സംഘടനയുടെ മീറ്റിംഗുകൾ ഭരണഘടനാ വിരുദ്ധമായി നിരോധിച്ച പ്രാദേശിക ടൗൺഷിപ്പിനും അതിന്റെ നേതാക്കൾക്കുമെതിരെ കോടതിയെ സമീപിച്ചു.
ഗ്രാൻഡ് റാപ്പിഡ്സിലെ യു.എസ് ജില്ലാ കോടതിയിലാണ് ലീലാന്യൂ കൗണ്ടിയിലെ ലീലാൻഡ് ടൗൺഷിപ്പ് അധികൃതർക്കെതിരെ കേസ് ഫയൽ ചെയ്തത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാർത്ഥിക്കാനും ബൈബിൾ പഠിക്കാനും അവസരമൊരുക്കുന്ന ‘യൂത്ത് ഫോർ ക്രൈസ്റ്റ്’ എന്ന കൂട്ടായ്മയ്ക്ക് പെർമിറ്റ് നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു.
എതിർപ്പുമായി രംഗത്തെത്തിയ എതിരാളികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അധികൃതർ ഈ തീരുമാനം എടുത്തതെന്ന് ജെയിംസ്-എലിസബത്ത് ദമ്പതികളും മീക്കാ-ക്യാ ക്രാമർ ദമ്പതികളും പരാതിയിൽ ആരോപിക്കുന്നു.

Comments are closed.