ജോർദാൻ : യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജോർദാൻ നദിയുടെ കിഴക്കേ തീരത്ത് 120 ദശലക്ഷം ഡോളർ ചെലവിൽ നാല് വികസന പദ്ധതികൾ ജോർദാൻ പ്രഖ്യാപിച്ചു.
അൽ-മഗ്താസിലെ (Al-Maghtas) സ്നാന സ്ഥലത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ജാഫർ ഹസ്സൻ, മുതിർന്ന മന്ത്രിമാർ, സഭാ നേതാക്കൾ, ടൂറിസം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ദേശീയ സമിതി മേൽനോട്ടം വഹിക്കും.
140 ഹെക്ടറിലധികം വരുന്ന ഭൂമിയിൽ 50 ദശലക്ഷം ഡോളർ ചെലവിൽ മ്യൂസിയം, 40 ദശലക്ഷം ഡോളർ ചെലവിൽ തീർത്ഥാടകർക്കായുള്ള ഗ്രാമം, അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഗ്രീൻ കോറിഡോർ എന്നിവയാണ് നിർമ്മിക്കുന്നത്.

Comments are closed.