വെയിൽസ് : വെയിൽസിലെ പ്രമുഖ സാംസ്കാരിക മേളയിൽ വടക്കൻ പെംബ്രോക്‌ഷെയർ വെൽഷ് ഭാഷാശൈലിയിലേക്കുള്ള നാല് സുവിശേഷങ്ങളുടെ തർജ്ജമ പുറത്തിറക്കി. പ്രാദേശിക ജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കാനാണ് റവ. ലിൻ ലൂയിസ് ഡാഫിസ് ഇത് തർജ്ജമ ചെയ്തത്.
1960-ൽ ജനിച്ച അദ്ദേഹം നാഷണൽ ലൈബ്രറിയിൽ ലൈബ്രേറിയനായിരുന്നു. ‘ഡോഗ്ഫേൽ’ എന്ന പേരിൽ എഴുതിയിരുന്ന മികച്ച തിയോളജിയനായ അദ്ദേഹം ദൈവവചനം ലളിതമായി ആളുകളിലേക്ക് എത്തിച്ചു.
2015-ൽ ഡീക്കനായും 2016-ൽ പുരോഹിതനായും പട്ടം ലഭിച്ച അദ്ദേഹം പിന്നീട് സെന്റ് ഡേവിഡ്സ് ഡയോസിസിന്റെ വെൽഷ് ലാംഗ്വേജ് ഓഫീസറായി സേവനമനുഷ്ഠിച്ചു.

Comments are closed.