Ultimate magazine theme for WordPress.

കൊളംബസിൽ ചർച്ചിൽ വൻ തീപിടുത്തം; കെട്ടിടത്തിന് കനത്ത നാശനഷ്ടം

 

കൊളംബസ് യു.എസിലെ ഒഹായോയിലുള്ള കൊളംബസിൽ തിങ്കളാഴ്ച (ഓഗസ്റ്റ് 10) പുലർച്ചെയുണ്ടായ കനത്ത തീപിടുത്തത്തിൽ ചർച്ചിന് വലിയ തോതിൽ നാശനഷ്ടം സംഭവിച്ചു. സുള്ളിവന്റ് അവന്യൂവിലുള്ള ‘ചെറി ക്രീക്ക് ചർച്ച് ഓഫ് ക്രൈസ്റ്റിൽ’ (Cherry Creek Church of Christ) പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

വിവരമറിഞ്ഞ് അമ്പതോളം അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അർദ്ധരാത്രിയിലുണ്ടായ മിന്നലേറ്റതാകാം തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി കൊളംബസ് ഫയർ ബറ്റാലിയൻ ചീഫ് ബ്രയാൻ ബാൺഹാർട്ട് (Brian Barnhart) അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Sharjah city AG

Comments are closed.