Ultimate magazine theme for WordPress.

ഐപിസി കേരള സ്റ്റേറ്റ് സൺഡേസ്കൂളിന് നവ നേതൃത്വം

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭ കേരള സ്റ്റേറ്റ് സൺഡേസ്കൂളിന് പുതിയ നേതൃത്വം.

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ സംസ്ഥാന ഡയറക്ടറായി ഡോ. സാജൻ സി. ജേക്കബും (തൃശൂർ) സെക്രട്ടറിയായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) തിരഞ്ഞെടുക്കപ്പെട്ടു.

സൺഡേസ്കൂളിൻ്റെ മറ്റ് ഭാരവാഹികൾ: പി.എം.ഫിലിപ്പ് കൊട്ടാരക്കര, സജി മത്തായി കാതേട്ട് മലപ്പുറം, പാസ്റ്റർ അജു അലക്‌സ് തിരുവല്ല, തമ്പി മുടവന്തിയിൽ എറണാകുളം (ഡെപ്യൂട്ടി ഡയറക്ടർമാർ), പാസ്റ്റർ ജിജി മാമ്മൂട്ടിൽ മല്ലപ്പള്ളി, സജി നടുവത്ര കോട്ടയം, പാസ്റ്റർ ജിസ്മോൻ ജോസഫ് കട്ടപ്പന, പാസ്റ്റർ എബ്രഹാം തോമസ് പത്തനംതിട്ട (അസോസിയേറ്റ് സെക്രട്ടറിമാർ), ജെയ്‌സൺ സോളമൻ തിരുവനന്തപുരം (ട്രഷറർ). 16 അംഗങ്ങളടങ്ങിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു.

 

പഞ്ചായത്ത് സെക്രട്ടറിയായി ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ച ഡോ. സാജൻ സി. ജേക്കബ്, സൺഡേസ്കൂളിൻ്റെ തൃശൂർ മേഖല സെക്രട്ടറിയും സഭയുടെ സ്റ്റേറ്റ് കൗൺസിലിൽ ലീഗൽ ബോർഡ് ചെയർമാനാണ്. സ്റ്റേറ്റ് കമ്മറ്റിയിൽ പരീക്ഷ ബോർഡ് അംഗമായിരുന്നു. എംടിഎച്ചും സോഷ്യോളജിയിൽ പിഎച്ച്ഡിയും പൂർത്തിയാക്കി. കുന്നംകുളം സെൻ്ററിലെ മരത്തുംകോട് സഭാംഗമാണ്.

 

മാധ്യമ പ്രവർത്തകനായ ജോജി ഐപ്പ് മാത്യൂസ്, മൂന്ന് പതിറ്റാണ്ടോളമായി സൺഡേസ്കൂൾ കേന്ദ്ര – സ്റ്റേറ്റ് സമിതി അംഗവും കുമ്പനാട് മേഖല പ്രസിഡൻ്റുമാണ്. പ്രസിദ്ധീകരണ വിഭാഗം അസോസിയേറ്റ് സെക്രട്ടറി, മേഖല സെക്രട്ടറി, സെൻ്റർ സെക്രട്ടറി, ഡപ്യൂട്ടി സൂപ്രണ്ട്, ഹെഡ്മാസ്റ്റർ, പിവൈപിഎ സ്റ്റേറ്റ് ആക്ടിങ്ങ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സഭയുടെ സ്റ്റേറ്റ് കൗൺസിലിൽ പ്രസിദ്ധീകരണ വിഭാഗം ചെയർമാനും സെൻ്റർ ട്രഷററുമാണ്. തിരുവല്ല സെൻ്ററിലെ മേപ്രാൽ സഭാംഗമാണ്.

 

തിരുവനന്തപുരം മേഖല സൺഡേസ്‌കൂൾ പ്രസിഡൻ്റാണ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജെയ്സൺ സോളമൻ. പിവൈപിഎ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, മേഖല പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സഭയുടെ സ്റ്റേറ്റ് കൗൺസിൽ അംഗവും ചെങ്കോട്ടുകോണം ഹെബ്രോൻ സഭാംഗവുമാണ്.

 

സൺഡേസ്കൂൾ സ്റ്റേറ്റ് ട്രഷററും ഡെപ്യൂട്ടി ഡയറക്ടറും കൊട്ടാരക്കര മേഖല ട്രഷററുമായിരുന്നു പിഎം.ഫിലിപ്പ്. സഭയുടെ സ്റ്റേറ്റ് ട്രഷറർ, പിവൈപിഎ സ്റ്റേറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്തനാപുരം ശാലേം സഭാംഗമാണ്.

മാധ്യമപ്രവർത്തകനും മലബാർ മേഖലയിലെ സൺഡേസ്കൂൾ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമാണ് സജി മത്തായി കാതേട്ട്. സഭ സ്റ്റേറ്റ് കൗൺസിലിൽ സോഷ്യൽ വെൽഫയർ ബോർഡിൻ്റെ വൺ റുപ്പീ കോയിൻ പദ്ധതിയിലൂടെ അനേകർക്ക് സഹായമൊരുക്കി. മഞ്ചേരി സെൻ്ററിലെ തേഞ്ഞിപ്പലം സഭാംഗമാണ്.

സൺഡേസ്കൂൾ ഡെപ്യൂട്ടി സൂപ്രണ്ട്, പിവൈപിഎ സ്റ്റേറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പാസ്റ്റർ അജു അലക്സ് പ്രവർത്തിച്ചു. കുമ്പനാട് മേഖല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സഭ തിരുവല്ല സെൻ്റർ സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിൽ അംഗവും മേപ്രാൽ സൺഡേസ്കൂൾ ഹെഡ്മാസ്റ്ററുമാണ്.

വാളകം സെൻ്റർ സൺഡേസ്‌കൂൾ സൂപ്രണ്ട്, എറണാകുളം മേഖല പ്രസിഡൻ്റ്, പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ട്രഷറർ എന്നീ നിലകളിൽ തമ്പി മുടവന്തിയിൽ പ്രവർത്തിച്ചു. സഭ സ്റ്റേറ്റ് കൗൺസിൽ അംഗം, കോ-ഓപ്പറേറ്റീവ് കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പഴന്തോട്ടം സഭാംഗമാണ്.

മല്ലപ്പള്ളി സെൻ്റർ ഡെപ്യൂട്ടി സുപ്രണ്ടും കുമ്പനാട് മേഖല സെക്രട്ടറിയുമാണ് പാസ്റ്റർ ജിജി മാമ്മൂട്ടിൽ. സ്റ്റേറ്റ് കമ്മറ്റി അംഗമായിരുന്നു. നെടുംകുന്നം സൗത്ത് ബെഥേൽ സഭയുടെ പാസ്റ്ററാണ്.

ഗുഡ്ന്യൂസ് വീക്കിലി ആർട്ട് എഡിറ്ററും കോട്ടയം സൗത്ത് സെൻ്റർ സൂപ്രണ്ടുമാണ് സജി നടുവത്ര. കോട്ടയം മേഖല പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൈതമറ്റം ബെഥേൽ സഭാംഗമാണ്.

സൺഡേസ്കൂൾ ഹൈറേഞ്ച് മേഖല സെക്രട്ടറി, സെൻ്റർ താലന്ത് കൺവീനർ, സ്റ്റേറ്റ് കമ്മറ്റിയിൽ പരീക്ഷാ ബോർഡ് അംഗം എന്നീ നിലകളിൽ പാസ്റ്റർ ജിസ്മോൻ ജോസഫ് പ്രവർത്തിച്ചു. തിരുവല്ല സെൻ്ററിലെ കുന്തിരിക്കൽ ഹെബ്രോൻ സഭാ പാസ്റ്ററാണ്.

കുമ്പനാട് മേഖല സെക്രട്ടറി, ട്രഷറർ, സ്റ്റേറ്റ് കമ്മറ്റിയിൽ പരീക്ഷ ബോർഡ് അംഗം, വിബിഎസ് ബോർഡ് അംഗം എന്നീ നിലകളിൽ പാസ്റ്റർ ഏബ്രഹാം തോമസ് പ്രവർത്തിച്ചു. പത്തനംതിട്ട സെൻ്ററിലെ അതുംബുംകുളം ശാലേം സഭയുടെ പാസ്റ്ററാണ്.

കമ്മറ്റി അംഗങ്ങൾ: പാസ്റ്റർ വി.ടി.അന്ത്രയോസ് കുറ്റിപ്പുറം, പാസ്റ്റർ ബിജു വർഗീസ് തേക്കടി, ഡേവിഡ് സാം ആറാമട, ജോബി വി. ജോൺ തൃശൂർ, പാസ്റ്റർ ജോബി ജോസഫ് കോട്ടയം, ജെസ്റ്റിൻ നെടുവേലിൽ കുമ്പനാട്, പാസ്റ്റർ രാജൻ വർഗീസ് കൊട്ടാരക്കര, പാസ്റ്റർ പി.കെ.സാമുവൽകുട്ടി പന്തളം, പാസ്റ്റർ സന്തോഷ് ഡേവിഡ് പുന്നവേലി, പാസ്റ്റർ ഷൈജു വെള്ളനാട്, ഷിബു വിക്ടർ തിരുവനന്തപുരം, സണ്ണി വി.പാപ്പി ബത്തേരി, തോമസ് എ.വി പെരുമ്പാവൂർ, തോമസ് ഫിന്നി കോട്ടയം, പാസ്റ്റർ തോമസ് ജോൺ തൃശൂർ, തോമസ്കുട്ടി സഖറിയ കോട്ടയം.

Sharjah city AG

Comments are closed.