കോട്ടയം : ഇന്ത്യൻ എയർഫോഴ്സിലും റിസർവ് ബാങ്കിലും സ്തുത്യർഹമായ സേവനം ചെയ്യുകയും ജോലി ചെയ്ത സ്ഥലങ്ങളിൽ സഭകൾ സ്ഥാപിക്കുകയും ചെയ്ത കരിയർ മിഷനറി എം. സി. ചാക്കോയുടെ ജീവചരിത്രം മാങ്ങാനം സാമുവൽ നിലയത്തിൽ ഗുഡ്ന്യൂസ് വാരിക സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രകാശനം ചെയ്തു. എം. സി. ചാക്കോയുടെ സഹോദരനും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ എം. സി. കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ പ്രസിഡണ്ടും ചർച്ച ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസിയറവുമായ പാസ്റ്റർ പി.ജി മാത്യൂസ് പുസ്തക പ്രകാശനം നിർവഹിച്ചു.
ക്രൈസ്തവ എഴുത്തുകാരനും മിഷൻ ലീഡറുമായ ഇവാ. സാജു മാത്യു പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി മിഷൻ ചലഞ്ച് സന്ദേശം നൽകി. പത്രപ്രവർത്തകനും സാഹിത്യകാരനുമായ പ്രകാശ്. പി. കോശി രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഗുഡ്ന്യൂസ് ബുക്സാണ്. എം.സി ചാക്കോ രചിച്ച സമാഗമന കൂടാര വ്യാഖ്യാനവും പുസ്തകത്തിന്റെ രണ്ടാം ഭാഗത്തുണ്ട്. ഗുഡ്ന്യൂസ് ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര സ്വാഗതപ്രസംഗം നടത്തിയ സമ്മേളനത്തിൽ പാസ്റ്റർ എം. എൽ. ജോർജുകുട്ടി പാസ്റ്റർ എം. ഒ. ഏലിയാസ്, പാസ്റ്റർ ഡാനി ജോസഫ്, എം. സി. ചാക്കോയുടെ സഹപാഠി പി. ഐ. ജോളിക്കുട്ടി എന്നിവർ എം. സി. ചാക്കോയുടെ പ്രേഷിതസംഭാവനകളെ പ്പറ്റി അനുസ്മരിച്ചു.
സാമുവൽ സി. ഫിന്നിയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷ നടന്നു. സക്കറിയ സി. ഗോഡ്ലി നന്ദി പറഞ്ഞു. പാസ്റ്റർ പി. സി. എബ്രഹാം, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ കെ. ആർ ജോസ്, ഗ്രേസി ചാക്കോ ഉൾപ്പെടെ നിരവധി സുവിശേഷപ്രേമികളും സുഹൃത്തുക്കളും ബന്ധുക്കളും പ്രകാശനചടങ്ങിൽ പങ്കെടുത്തു. കോപ്പികൾക്ക് വിളിക്കുക : 9349503660.

Comments are closed.