വാഷിംഗ്ടൺ : വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയതിന് ടെക്സസിൽ താമസിക്കുന്ന രണ്ട് മെക്സിക്കൻ പാസ്റ്റർമാരെ യു.എസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തു. ബിൻഹാമിലെ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് സിന്തിയ സാറായി കർഡോണ ഒറ്റെറോ, ഭർത്താവ് നെപ്താലി സോസായ സോസെഡോ എന്നിവരെ അധികൃതർ കസ്റ്റഡിയിലെടുത്തത്.
ടെക്സസിലെ എഡിൻബർഗിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ പാസ്റ്റർമാരാണ് ഇരുവരും. 2022 ഫെബ്രുവരിയിൽ വിസയിൽ എത്തിയ ഇവരുടെ വിസ കാലാവധി അതേവർഷം ജൂലൈയിൽ അവസാനിച്ചിരുന്നതായും, കഴിഞ്ഞ നാല് വർഷമായി ഇവർ അനധികൃതമായി താമസിക്കുകയാണെന്നും യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
പിന്നീട് ഇരുവരെയും ഉപാധികളോടെ താൽക്കാലികമായി മോചിപ്പിക്കുകയും ഇമിഗ്രേഷൻ കോടതിയുടെ നടപടികൾ നേരിടാൻ നിർദ്ദേശിക്കുകയും ചെയ്തു. പാസ്റ്റർമാർ നിയമപരമായി അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ശ്രമങ്ങളിലായിരുന്നുവെന്നും അറസ്റ്റ് തെറ്റാണെന്നും ലക്റ്റീനോ ക്രിസ്ത്യൻ നാഷണൽ നെറ്റ്വർക്ക് ഉൾപ്പെടെയുള്ള സംഘടനകൾ വ്യക്തമാക്കി.

Comments are closed.