Ultimate magazine theme for WordPress.

ടെന്നസിയിലെ ദേവാലയത്തിൽ വൻ തീപിടിത്തം; കനത്ത നാശനഷ്ടം

ടെന്നസി : നേരത്തെ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി ഇന്ധനം വിതരണം ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച അമേരിക്കയിലെ ടെന്നസിയിലുള്ള ‘ഓവർകമിംഗ് ബിലീവേഴ്സ് ചർച്ചിൽ’ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ പള്ളിയുടെ കഫറ്റീരിയ പൂർണ്ണമായും കത്തിനശിക്കുകയും കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾക്ക് പുകമൂലം നാശനഷ്ട സംഭവിക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഏകദേശം ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ദുരന്തമുണ്ടായെങ്കിലും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതും ബൈബിൾ പഠനവും അടക്കമുള്ള തങ്ങളുടെ സേവന പ്രവർത്തനങ്ങൾ മുടങ്ങില്ലെന്ന് സഭാ നേതൃത്വം അറിയിച്ചു.

ഏപ്രിൽ മാസത്തിൽ നടത്തിയ ‘ഗ്യാസ് & ഗ്ലോറി’ പരിപാടിയിലൂടെ 400-ഓളം യാത്രക്കാർക്ക് സൗജന്യമായി ഇന്ധനം നൽകി ഈ സഭ ശ്രദ്ധ നേടിയിരുന്നു.

Sharjah city AG

Comments are closed.