നേപ്പാൾ : മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്നും പശുവിനെ കൊല്ലുന്നതിനെ പിന്തുണച്ചു സംസാരിച്ചുവെന്നും ആരോപിച്ച് ജനപ്രതിനിധിയെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തീവ്ര ഹിന്ദു സംഘടന വിലക്കി. നേപ്പാളിലെ ശ്രമ സംസ്കൃതി പാർട്ടി അധ്യക്ഷനും ഫെഡറൽ എം.പിയുമായ ഹർക്ക രാജ് റായിയെയാണ് ജനക്പൂരിലെ പ്രസിദ്ധമായ ജാനകി ക്ഷേത്ര സന്ദർശനത്തിനിടെ ‘ഹിന്ദു സാമ്രാട്ട് സേന’ അംഗങ്ങൾ തടഞ്ഞത്.
നായികമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കെതിരെ മതത്തിന്റെ പേരിൽ നടന്ന ഈ അതിക്രമത്തെ നേപ്പാൾ ക്രിസ്ത്യൻ സൊസൈറ്റി അതിയായി അപലപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ദക്ഷിണ നേപ്പാളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഭീഷണികളുടെയും ആക്രമണങ്ങളുടെയും ഭാഗമാണെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി.
നേപ്പാളിനെ വീണ്ടും ഒരു ഹിന്ദു രാഷ്ട്രമാക്കാൻ ലക്ഷ്യമിടുന്ന സംഘങ്ങൾ ക്രൈസ്തവ സമൂഹത്തെ നിരന്തരം വേട്ടയാടുകയാണെന്ന് സഭാ പ്രവർത്തകർ ആരോപിക്കുന്നു. അടുത്ത കാലത്തായി പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളും പാസ്റ്റർമാർക്കെതിരെയുള്ള വ്യാജ കേസുകളും വർദ്ധിച്ചുവരുന്നതായി അന്താരാഷ്ട്ര നിരീക്ഷണ സംഘടനകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.=

Comments are closed.