Ultimate magazine theme for WordPress.

നവോത്ഥാന സെമിനാർ നടത്തി

ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ വാർഷിക ആചരണത്തിൻ്റെ ഭാഗമായി ” നവോത്ഥാന മൂല്യങ്ങളും വർത്തമാനകാല സമൂഹവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

കേരളാ ഹിസ്റ്ററി കോൺഗ്രസ് പ്രസിഡൻ്റും ചരിത്രകാരനുമായ പ്രൊഫ. വി കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയർമാൻ ഡോ. ജോൺസൺ മലാഖി അധ്യക്ഷനായി.

കേരള ചരിത്ര പഠന സമിതി അംഗം ശ്രീ എൻ കെ ബിജു വിഷയാവതരണം നടത്തി. ജെയ്സ് പാണ്ടനാട്, ആർ പാർത്ഥസാരഥി വർമ്മ, മധു ചെങ്ങന്നൂർ, ടി ഗോപാലകൃഷ്ണൻ തമ്പി, വി ജി വിശ്വനാഥൻ, ശ്രീകലാ ഗോപി, പി എം രാധാകൃഷ്ണൻ, മണിയൻ കാവാലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Sharjah city AG

Comments are closed.