Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് യുകെ & യൂറോപ്പ് മലയാളം സെക്ഷൻ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24 മുതൽ

ഗിൽഡ്‌ഫോർഡ്: ചർച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19-ാമത് വാർഷിക കോൺഫറൻസ് ജൂലൈ 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഗിൽഡ്‌ഫോർഡിൽ നടക്കും. ടോൾവർത്ത് ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ഗിൽഡ്‌ഫോർഡിലുള്ള ക്രൈസ്റ്റ് കോളേജിലാണ് (Christ’s College, Larch Avenue, Guildford, GU11JY) സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. എഫെസ്യർ 5:26-27 വാക്യങ്ങളെ ആസ്പദമാക്കി “THE PREPARED BRIDE” (ഒരുക്കപ്പെട്ട മണവാട്ടി) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യവിഷയം.

യു.കെ.സി.സി.എം ഡയറക്ടർ റവ. ഡോ. ജോ കുര്യൻ പ്രാർത്ഥിച്ച് സമർപ്പിക്കുന്ന കോൺഫറൻസിൽ സുവിശേഷകൻ റവ. എബി എരൂർ (കേരള) മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകിട്ട് 5.30-ന് പൊതുയോഗത്തോടെ തുടക്കമാകുന്ന കോൺഫറൻസിൽ ശനിയാഴ്ച രാവിലെ 9.30, ഉച്ചയ്ക്ക് 2.00, വൈകിട്ട് 5.30 എന്നീ സമയങ്ങളിലും പൊതുയോഗങ്ങൾ നടക്കും. ശനിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ ടിജു തോമസ്, പാസ്റ്റർ ബ്ലെസ്സൻ മാത്യു എന്നിവർ ദൈവവചന ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ നയിക്കും. പൊതുയോഗങ്ങൾക്ക് പുറമെ സഹോദരി സമ്മേളനം, സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള പ്രത്യേക സെഷനുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

2025-ലെ സൺഡേ സ്കൂൾ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും സമ്മേളനത്തിൽ നടക്കും. ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്നു ദിവസത്തെ ആത്മീയ സംഗമം സമാപിക്കും. യു.കെ., അയർലൻഡ്, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ശുശ്രൂഷകരും വിശ്വാസികളും കോൺഫറൻസിൽ പങ്കെടുക്കും.

പാസ്റ്റർ തോമസ് ജോർജ്ജ് (അസിസ്റ്റന്റ് ഡയറക്ടർ & കോൺഫറൻസ് കൺവീനർ), പാസ്റ്റർ ബിജു ചെറിയാൻ (സെക്രട്ടറി), മാമൻ ജോർജ്ജ് (ട്രഷറർ), പാസ്റ്റർ ജോസ്‌മോൻ പൗലോസ് (കോൺഫറൻസ് സെക്രട്ടറി), പാസ്റ്റർ റിജോയ് സ്റ്റീഫൻ (പബ്ലിസിറ്റി ആൻഡ് മീഡിയ), പാസ്റ്റർ വിൽസൺ മാത്യു, പാസ്റ്റർ സന്തോഷ് കുമാർ (പ്രെയർകോർഡിനേറ്റർമാർ), പാസ്റ്റർ ബ്ലെസ്സൺ തോമസ് (യൂത്ത് കോർഡിനേറ്റർ), ബിനു യോഹന്നാൻ (സൺഡേ സ്കൂൾ ഡയറക്ടർ), സിസ്റ്റർ സിമോണി കുര്യൻ (ലേഡീസ് മിനിസ്ട്രി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: 07411 539877 (പാസ്റ്റർ ബിജു ചെറിയാൻ), 07943 866456 (പാസ്റ്റർ തോമസ് cdx).

വാർത്ത: പാസ്റ്റർ പി.സി സെവ്യർ

 

 

Sharjah city AG

Comments are closed.