Ultimate magazine theme for WordPress.

*പാ. ജിജോ ലാസർ ഡാളസ് പെനിയേൽ ചർച്ച് ഓഫ് ഗോഡിന്റെ പുതിയ ശുശ്രൂഷകൻ*

 

ഡാളസ് : പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ജിജോ ലാസർ ചുമതലയേറ്റു. ജൂലൈ 12ന് ആരാധനയോട് ചേർന്ന്‌ നിയമന പ്രാർത്ഥന സഭയുടെ സീനിയർ പാസ്റ്റർ എബ്രഹാം തോമസ് നിർവഹിച്ചു.

അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം,തിരുവല്ല ഷാരോൺ ബൈബിൾ കോളേജിൽ നിന്നും എം. ഡിവ് ബിരുദം എന്നിവ നേടിയ പാസ്റ്റർ ജിജോ നിലവിൽ ഒക്ലഹോമയിലെ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. പവർ വിഷൻ ടീവിയിലും സൗദി അറേബ്യയിലും ദീർഘ വർഷങ്ങൾ ഔദ്യോഗിക ജോലിയും കർത്തൃശുശ്രൂഷയും ചെയ്തിട്ടുണ്ട്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനമായ ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ബോർഡ്‌ മെമ്പർ കൂടിയാണ് അടൂർ സ്വദേശിയായ പാസ്റ്റർ ജിജോ. ഭാര്യ വിന്നി ജിജോ ക്രിസ്ത്യൻ ലൈവ് പത്രാധിപ സമിതി അംഗമാണ്. മക്കൾ : ജെയിമി, ജെനിസ്സ.

Sharjah city AG

Comments are closed.