Ultimate magazine theme for WordPress.

*ചർച്ച് ഓഫ് ഗോഡ് യുഎഇ പുതിയ നാഷണൽ കൗൺസിൽ നിലവിൽ വന്നു*

യുഎഇ: 2026 – 2028 പ്രവർത്തന വർഷങ്ങളിലേക്കുള്ള ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ കൗൺസിൽ നിലവിൽ വന്നു. നാഷണൽ ഓവർസിയർ റവ. കെ. ഒ. മാത്യുവിന്റെ സാന്നിധ്യത്തിൽ ഷാർജ വർഷിപ്പ് സെന്ററിൽ ചേർന്ന ജനറൽ കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

റവ. കെ. ഒ. മാത്യു (ഓവർസിയർ), റവ. ഷാൻ മാത്യു (അസി. ഓവർസിയർ), പാസ്റ്റർ ജോർജ്ജ് ടൈറ്റസ് ക്രട്ടറി), പാസ്റ്റർ തോമസ് ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജോൺ മാത്യു (ട്രഷറർ), പാസ്റ്റർ എബി ബാബു (ജോയിന്റ് ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

വിവിധ ഡിപ്പാർട്ട്‌മെന്റ് ലീഡേഴ്‌സായി പാസ്റ്റർ കുര്യൻ മാമൻ, ഡോ. ടി. എം. ജോയൽ, പാസ്റ്റർ മോറിസ് പി. മാത്യു, സിബി ജോർജ്ജ്, റോബി ജോൺ, ദിനേഷ് എ. പി., വൽസ മാത്യു, ഷേർളി കുര്യൻ, റോബിൻസ് കീച്ചേരി, വിൽസൺ ജോർജ്ജ് എന്നിവർ ചുമതലയേറ്റു.

വിവിധ എമിറേറ്റ്‌സ് കോർഡിനേറ്റർമാരായി പാസ്റ്റർ പ്രസാദ് (അബുദാബി), പാസ്റ്റർ ബേബി റോയ് (അൽഐൻ), പാസ്റ്റർ മാത്യു വർഗീസ് (ദുബായ്), പാസ്റ്റർ നിബു തോമസ് (ഷാർജ, അജ്മാൻ, ഉമ്മൽ ഖയ്ൻ), പാസ്റ്റർ ജോർജ്ജ് മാത്യു (റാസ് അൽ ഖൈമ), പാസ്റ്റർ ലാലു പോൾ (ഫുജൈറ) എന്നിവരും ചുമതലയേറ്റു.

Sharjah city AG

Comments are closed.