Ultimate magazine theme for WordPress.

യുദ്ധത്തിനിടയിൽ ഇറാനിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു

ഇറാൻ : ഇറാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ-സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കടുത്ത സുരക്ഷാഭീഷണി നേരിടുന്നതായി റിപ്പോർട്ട്.തീവ്രവാദ നിലപാടുകളുള്ള ഭരണകൂട ഘടകങ്ങൾ ശക്തിപ്രാപിച്ചതോടെ കൂടുതൽ ക്രൈസ്തവ നേതാക്കളും വിശ്വാസികളും അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് ‘അലയൻസ് ഫോർ ദി അൺറീച്ച്ഡ്’ പ്രതിനിധി ഡേവിഡ് ബൊഗോസിയൻ വ്യക്തമാക്കി.

കടുത്ത പീഡനങ്ങളും നിയന്ത്രണങ്ങളും നിലനിൽക്കുമ്പോഴും ഇറാനിൽ സുവിശേഷത്തോടുള്ള താല്പര്യവും ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള കടന്നുവരവും വലിയ തോതിൽ വർദ്ധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക വിലക്കുകളെ മറികടന്ന് രാജ്യത്തുടനീളം പതിനായിരക്കണക്കിന് ചെറിയ കൂട്ടായ്മകൾ രഹസ്യമായി ഒത്തുകൂടുകയും വചനപ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

പരസ്യമായി വിശ്വാസം പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമായ ഈ സാഹചര്യത്തിൽ, ഭയമില്ലാതെ സുവിശേഷവുമായി മുന്നോട്ട് പോകാൻ ഇറാനിയൻ സഭകൾക്കായി ആഗോള ക്രൈസ്തവ സമൂഹം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ചരിത്രത്തിലാദ്യമായാണ് ഇറാനിൽ ഇത്രയധികം ആളുകൾ ക്രിസ്തുവിശ്വാസത്തിലേക്ക് ആകർഷിക്കപ്പെടുന്നത്.

Sharjah city AG

Comments are closed.