മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ വൈ പി ഇ സംസ്ഥാന ഉദ്ഘാടനവും പ്രതിനിധി സമ്മേളനവും സീയോൻകുന്നിൽ നടന്നു. പ്രസിഡന്റ് പാസ്റ്റർ റോയി പി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഓവർസിയർ പാസ്റ്റർ വൈ റെജി ഉദ്ഘാടനം നിർവ്വഹിച്ചു.
പാസ്റ്റർമാരായ ബിനു കെ, വിനോദ് ജേക്കബ്, പി ജെ ജെയിംസ്, ടി എം മാമച്ചൻ, ബൈജു തങ്കച്ചൻ, ജെബ്ബേസ് ശാമുവേൽ, സെക്രട്ടറി ബ്രദർ സജു സണ്ണി, അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സഭാനേതാക്കളായ ബാബു ചെറിയാൻ, ജോസഫ് മറ്റത്തുകാല, മാത്യു ബേബി, ഷാജി എം സ്കറിയ, ബെൻസ് എബ്രഹാം, പി എ ജെറാൾഡ്, അജി കുളങ്ങര, ജോൺസൺ ജോർജ്, വി എസ് വൈജുമോൻ എന്നിവർ സംസാരിച്ചു. പ്രതിഭകൾക്ക് അവാർഡുകൾ വിതരണം ചെയ്തു.

Comments are closed.