Ultimate magazine theme for WordPress.

*ക്യൂബയിൽ തടവിലാക്കപ്പെട്ട പാസ്റ്ററുടെ മോചനത്തിനായി സി.എസ്.ഡബ്ല്യു രംഗത്ത്*

 

ഹവാന: ക്യൂബയിലെ ഹവാനയിൽ കഴിഞ്ഞ 13 ദിവസമായി പുറംലോകവുമായി ബന്ധമില്ലാതെ തടവിൽ കഴിയുന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റർ അലക്സിസ് പാഡ്രോൺ ലോറെൻസോയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ സി.എസ്.ഡബ്ല്യു (CSW) ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്നും സംഘടന വ്യക്തമാക്കി.

കമ്യൂണിറ്റി ഇൻ ഫെയ്ത്ത് ചർച്ച് നേതാവായ അദ്ദേഹത്തെ ജൂൺ 10-നാണ് അറസ്റ്റ് ചെയ്തത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബാധിതനായ പാസ്റ്ററെ കുടുംബവുമായി ബന്ധപ്പെടാൻ അനുവദിച്ചിട്ടില്ല. ‘എൽ വിവക്’ തടങ്കൽ കേന്ദ്രത്തിലുള്ള അദ്ദേഹത്തെ ക്രമസമാധാന ലംഘനം ആരോപിച്ച് ശാരീരികമായി പീഡിപ്പിക്കുന്നതായി കുടുംബം ആരോപിച്ചു.

പ്രദേശത്ത് ദിവസങ്ങളോളം വൈദ്യുതിയും വെള്ളവും മുടങ്ങിയപ്പോൾ ജനങ്ങളോട് തെറ്റായ വിവരങ്ങൾ പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥരെ പാസ്റ്റർ പൊതുസ്ഥലത്ത് ചോദ്യം ചെയ്തിരുന്നു. ജൂൺ 9-ന് നടന്ന പ്രതിഷേധത്തിനിടയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ സംസാരിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ അധികൃത

Sharjah city AG

Comments are closed.