ലണ്ടൻ: മാഞ്ചസ്റ്റർ മുൻ മേയറും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിയുമായ ആൻഡി ബേൺഹാം, സ്റ്റാർമർക്ക് ശേഷം ലേബർ പാർട്ടിയെ നയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യുകെ ഇവാഞ്ചലിക്കൽ അലയൻസ് സിഇഒ ഗാവിൻ കാൽവർ രാജ്യത്തിനായി പ്രത്യേക പ്രാർത്ഥന പങ്കുവെച്ചു.
“കീർ സ്റ്റാർമറുടെ രാജിയെത്തുടർന്ന് രാജ്യം പുതിയൊരു നേതൃത്വത്തിലേക്ക് മാറുമ്പോൾ, ഭരണാധികാരികൾക്ക് ആവശ്യമായ ജ്ഞാനവും ദൈവീകമായ മാർഗ്ഗനിർദ്ദേശവും നൽകി അനുഗ്രഹിക്കണമേ,” എന്ന് ഗാവിൻ കാൽവർ തന്റെ പ്രാർത്ഥനയിൽ കുറിച്ചു. രാജ്യത്ത് സമാധാനവും നീതിയും പുലരാൻ ഈ പരിവർത്തന ഘട്ടത്തിൽ ദൈവകൃപ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
പോളിസികളിൽ വിയോജിപ്പുകൾ ഉണ്ടെങ്കിലും, സ്റ്റാർമർ രാജ്യത്തിന്റെ വളർച്ചയ്ക്കായി ആത്മാർത്ഥമായി ശ്രമിച്ച ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് സാങ്ച്വറി ഫൗണ്ടേഷൻ സ്ഥാപകൻ ക്രിഷ് കന്ദയ്യ ഓർമ്മിച്ചു. സ്റ്റാർമറെ പലതവണ നേരിൽ കണ്ടിട്ടുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണ് അഭയാർത്ഥി പ്രശ്നങ്ങളിൽ സജീവമായ ഈ ക്രിസ്ത്യൻ മാധ്യമ നിരീക്ഷകൻ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Comments are closed.