Ultimate magazine theme for WordPress.

കോംഗോയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം വർദ്ധിക്കുന്നു

കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യംവെച്ചുള്ള സംഘടിത ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ കിൻഷാസ അതിരൂപതയിലെ വൈദികർ കടുത്ത ആശങ്ക രേഖപ്പെടുത്തി. മുൻപ് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങൾ ഇപ്പോൾ വലിയ തോതിലുള്ള ആക്രമണങ്ങളായി മാറിയെന്ന് വൈദികർ പ്രസ്താവനയിൽ പറഞ്ഞു.

വൈദികർ, സന്യാസികൾ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർക്ക് നേരെയും പള്ളി സ്ഥാപനങ്ങൾക്ക് നേരെയുമാണ് ആക്രമണങ്ങൾ നടക്കുന്നത്. സെന്റ് ഫ്രാൻസിസ് ഡി സാലസ് ഇടവകയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൊലപാതകവും വിവിധയിടങ്ങളിൽ രാത്രിയിൽ വൈദികർക്ക് നേരെയുണ്ടായ സായുധ ആക്രമണങ്ങളും ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ സേനയുടേതിന് സമാനമായ യൂണിഫോം ധരിച്ചാണ് അക്രമികൾ എത്തുന്നതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തെ തടയാനും ദേവാലയങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ ഏജൻസികളും പ്രാദേശിക നേതാക്കളും തമ്മിൽ ശക്തമായ സഹകരണമുണ്ടാകണമെന്ന് വൈദികർ അഭ്യർത്ഥിച്ചു.

Sharjah city AG

Comments are closed.