അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ റവ. കെ. എസ്. സാമുവേലിന്റെ ഭാര്യ പിതാവ് പി. പി. ജോർജ്ജ് (79) നിത്യതയിൽ
കോലഞ്ചേരി: അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ റവ. കെ. എസ്. സാമുവേൽ സാറിന്റെ ഭാര്യ പിതാവും മുംബൈ കലംബൊലി അസംബ്ലീസ് സഭാംഗവും വോയ്സ് ഓഫ് ഹോപ്പ് വെൽഫെയർ അസോസിയേഷൻ ഡയറക്ടറുമായ ബിനു ജോർജ്ജിന്റെ പിതാവുമായ പൂവത്തും വീട്ടിൽ പി .പി. ജോർജ് (79) താൻ പ്രീയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കടക്കനാട് ഭവനത്തിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രി 10 ന് തിരുവല്ലയിലേക്ക് കൊണ്ടുപോകും.
സംസ്ക്കാരം കോലഞ്ചേരി അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും, തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും നേതൃത്വത്തിൽ 16-06-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവല്ലയിൽ നടത്തപ്പെടും.
മകൻ : ബിനു ജോർജ്ജ് (മുംബൈ) മരുമകൾ : ഷൈജ
മകൾ : ബീനാ സാമുവേൽ (WMC തിരുവല്ല സെക്ഷൻ പ്രസിഡന്റ്) മരുമകൻ : റവ. കെ. എസ്. സാമുവേൽ (അസംബളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ)
കൊച്ചുമകൾ : ജേക്കബ് സാം, ബ്ലെസ്സി സാം, ക്രിസ്റ്റി ബിനു (അമ്മു)
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

Comments are closed.