*ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്തൽ ചർച്ചസ് മാനേജിംഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ*
ഖത്തർ: ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് കോംപ്ലക്സിലെ ബിൽഡിംഗ് നമ്പർ രണ്ടിൽ ആരാധിക്കുന്ന 13 പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായ IDCC – PC-യുടെ ജനറൽ ബോഡി യോഗം ചേർന്നു. യോഗത്തിൽ വെച്ച് 2026 – ’27 പ്രവർത്തനവർഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പറായി പാസ്റ്റർ ബിജു മാത്യുവിനെയും പി.സി കോഡിനേറ്ററായി ബോബി തോമസിനെയും (2026-’29) ചുമതലപ്പെടുത്തി. റെനു സി. തോമസ് (അഡ്മിനിസ്ട്രേറ്റർ), ബിന്നി ജേക്കബ് (ഫിനാൻസ് കോഡിനേറ്റർ), ഷോയി വർഗീസ് (മെയിന്റനൻസ് കോഡിനേറ്റർ), ബൈജു എബ്രഹാം (ഫയർ ആൻഡ് സേഫ്റ്റി കോഡിനേറ്റർ), ജബേസ് സി. ചെറിയാൻ (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ് മറ്റ് പ്രധാന സാരഥികൾ.

Comments are closed.