Ultimate magazine theme for WordPress.

ഉത്തർപ്രദേശിൽ പാസ്റ്റർമാർ അറസ്റ്റിൽ; സീതാപൂർ ജയിലിൽ അടച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപൂർ, ലഖിംപൂർഖേരി ജില്ലകളിൽ നിന്ന് അഞ്ച് പാസ്റ്റർമാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. എജി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആരുൺ യേശുദാസൻ, എജി സഭയുടെ പാസ്റ്റർമാരായ സുരേഷ് ചന്ദു, ശ്രവാൻ കുമാർ, കമലേഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരെ സീതാപൂർ ജയിലിൽ അടച്ചിരിക്കുകയാണ്.

രാത്രി സമയങ്ങളിൽ വീടുകളിൽ കയറി മിഷനറിമാരെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുകയാണ്. പാസ്റ്റർമാരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന രീതി തുടരുന്നു എന്ന് പരാതി ഉയരുന്നുണ്ട്. കുടുംബാംഗങ്ങൾ ആശങ്കയിലാണ്.

നിലവിൽ ഉത്തർപ്രദേശിലെ വിവിധ ജയിലുകളിലായി നൂറ് കണക്കിന് മിഷനറിമാർ കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിലാണ് കൂടുതൽ അറസ്റ്റുകളും നടക്കുന്നത്. സഭാ നേതാക്കൾ നിയമസഹായത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

Sharjah city AG

Comments are closed.