മുംബൈയിലെ വിക്രോളി ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 11 മുതൽ 13 വരെ മൂന്ന് ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു. ശുശ്രൂഷകൾക്ക് പ്രസംഗകനായ പാസ്റ്റർ അജോയ് ജോൺ കൊല്ലം നേതൃത്വം നൽകും.
ഉപവാസ പ്രാർത്ഥനയുടെ ആദ്യ ദിനമായ ജൂൺ 11-ന് (വ്യാഴാഴ്ച) വൈകുന്നേരം മാത്രമായിരിക്കും യോഗം. ജൂൺ 12 (വെള്ളിയാഴ്ച), ജൂൺ 13 (ശനിയാഴ്ച) ദിവസങ്ങളിൽ രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് സെഷനുകളായി യോഗങ്ങൾ നടക്കും.
രാവിലെ 10.30 മുതൽ 1.00 വരെയും വൈകുന്നേരം 7.30 മുതൽ 9.00 വരെയുമാണ് പ്രാർത്ഥനാ യോഗങ്ങളുടെ സമയം.
“യാക്കോബ് 4:8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.’
എന്ന വാക്യത്തെ ആസ്പദമാക്കി നടത്തുന്ന ഈ ആത്മീയ സംഗമത്തിലേക്ക് വിശ്വാസികളെ സഭാ നേതൃത്വം ക്ഷണിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
പ്ര. പി. ടി. മാത്യു: 83695 80449
സെക്രട്ടറി: 98203 31903.

Comments are closed.