മുംബൈ: ചർച്ച് ഓഫ് ഗോഡ് (F.G) ഇൻ ഇന്ത്യ, സെൻട്രൽ വെസ്റ്റ് റീജിയന്റെ കീഴിലുള്ള മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ജോൺസൺ തോമസിനെ ഡിസ്ട്രിക്റ്റ് പാസ്റ്ററായും പാസ്റ്റർ വിനോദ് പാപ്പച്ചനെ പുതിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈ.പി.ഇ (YPE) പ്രസിഡന്റായി പാസ്റ്റർ സാം ടി. തോമസും പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സജി കുര്യാക്കോസും ചുമതലയേൽക്കും.
പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റിലെ വിവിധ സഭകളുടെ പ്രവർത്തനങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും കൂടുതൽ സജീവമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റീജിയണൽ നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്.

Comments are closed.