ദുബായ്: അന്താരാഷ്ട്ര ക്രിസ്തീയ കോൺഫറൻസ് ‘റിവൈവ് 2026’ മെയ് 23 ശനിയാഴ്ച ദുബായിൽ നടക്കും. അൽ ഖൂസിലെ അംബാസഡർ ഇന്റർനാഷണൽ അക്കാദമിയിൽ വൈകുന്നേരം 4:00 മുതൽ രാത്രി 9:00 വരെയാണ് പരിപാടി. പൂർണ്ണമായും സൗജന്യമായി പങ്കെടുക്കാവുന്ന ഈ കോൺഫറൻസിലേക്ക് എത്തിച്ചേരുവാൻ താല്പര്യപ്പെടുന്നവർക്കായി സൗജന്യ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി https://revive26.com/ എന്ന വെബ്സൈറ്റും വാഹന സൗകര്യം ലഭിക്കുന്നതിനായുള്ള സൗജന്യ രജിസ്ട്രേഷനായി https://shorturl.at/kTYqc എന്ന ലിങ്കും സന്ദർശിക്കാവുന്നതാണ്. +971 50 345 4307 / +971 50 645 8640 / +971 50 401 8808 എന്നീ ഫോൺ നമ്പരുകളിലൂടെയും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വിശ്വാസം, ജീവിതം, സത്യം, ആത്മീയ നവീകരണം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന ഈ കോൺഫറൻസ് സമകാലിക പ്രസക്തമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മാനസികാരോഗ്യം, കുടുംബ സാമൂഹ്യ ബന്ധങ്ങൾ, വിശ്വാസ പ്രതിരോധം (Apologetics) തുടങ്ങിയ വിഷയങ്ങളിലുള്ള ഗഹനമായ ചർച്ചകൾക്കു വേദിയാകും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രയോജനപ്രദവും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ രീതിയിലാണ് ഇതിലെ ഓരോ സെഷനുകളും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്.
ലോകപ്രശസ്ത ക്രിസ്തീയ തത്വചിന്തകനും, ഇവാഞ്ചലിക്കൽ ഫിലോസഫിക്കൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും, അമ്പതോളം പുസ്തകങ്ങളുടെ രചയിതാവുമായ ഡോ. പോൾ കോപ്പനുമായുള്ള ഒരു അപൂർവ്വ ചോദ്യോത്തര വേളയാണ് ഈ കോൺഫറൻസിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം, ആഗോള റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘Huntr’-ന്റെ സിഇഒ സാമുവൽ ജോയ് നയിക്കുന്ന ‘AI-യും ഭാവിയിലെ തൊഴിലിടങ്ങളും’ എന്ന പ്രത്യേക സെഷനും പരിപാടിയിലുണ്ടാകും.
തുടർന്ന് നടക്കുന്ന ‘ബന്ധങ്ങളും മാനസികാരോഗ്യവും’ എന്ന പാനൽ ചർച്ചയിൽ ഹല്ലേലൂയ ഫാമിലി മിനിസ്ട്രീസ് സ്ഥാപകൻ പാസ്റ്റർ സിജി ജോൺസ്, യൂത്ത് കൗൺസിലർ രഞ്ജി മറിയം ക്രൗൺ, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്നേഹ റെബേക്ക എന്നിവർ പങ്കാളികളാകും. ക്രിസ്തീയ വിശ്വാസ സമർത്ഥനത്തെക്കുറിച്ചുള്ള സെഷനുകൾക്ക് SAFT അപ്പോളജെറ്റിക്സ് മിനിസ്ട്രി ഡയറക്ടർ ജേക്കബ് വർഗീസ്, ദി കാർപെന്റേഴ്സ് ഡെസ്ക് സഹസ്ഥാപകൻ ആഷേർ ജോൺ എന്നിവർ നേതൃത്വം നൽകും. ‘ഓവർഫ്ലോ എക്സ്പീരിയൻസ്’ സാരഥിയും പ്രശസ്ത യുവ സുവിശേഷകനുമായ പാസ്റ്റർ ജോഷ്വ ആൻഡ്രൂസ് മുഖ്യ സന്ദേശം നൽകുന്ന ഈ സംഗമത്തിൽ, അദ്ദേഹവും ഒപ്പം റിവൈവ് ജനറേഷൻ ഗായകസംഘവും നയിക്കുന്ന ഗാന ശുശ്രൂഷകളും ആരാധനാ സെഷനുകളും ഉണ്ടായിരിക്കുന്നതാണ്. യുഎഇയിലെ പ്രമുഖ ക്രൈസ്തവ കൂട്ടായ്മയായ മിഡിൽ ഈസ്റ് റിവൈവൽ ചർച്ച് (MERC)-ന്റെ യുവജന വിഭാഗമായ റിവൈവ് ജനറേഷനാണ് ഈ ആഗോള സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.