ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ അർദ്ധരാത്രിയിൽ അക്രമികൾ ക്രിസ്തുവിന്റെ രൂപം തല്ലിത്തകർത്തു. രാവിലെ പ്രാർത്ഥനയ്ക്കായി പള്ളിയിലെത്തിയ വിശ്വാസികളാണ് തിരുസ്വരൂപം തകർന്നുകിടക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്. സംഭവമറിഞ്ഞ് പ്രദേശവാസികൾ വൻതോതിൽ പള്ളിപ്പരമ്പിൽ തടിച്ചുകൂടി.
വർഷങ്ങളായി നാട്ടുക്കാർ ഏറെ ആദരവോടെ വണങ്ങിയിരുന്ന തിരുസ്വരൂപമാണ് അക്രമികൾ ക്രൂരമായി തകർത്തത്. നാടിന്റെ സമാധാനം തകർക്കാൻ ബോധപൂർവ്വം നടത്തിയ ആക്രമണമാണിതെന്ന് സഭാ ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധവും അമർഷവും പുകയുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും, ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് അധികൃതർ നാട്ടുക്കാർക്ക് ഉറപ്പുനൽകി.

Comments are closed.