Ultimate magazine theme for WordPress.

കൊവിഡ് മാറിയോ? 6 മാസം കഴിഞ്ഞ് മതി വാക്സിന്‍

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശം. കൊവിഡ് രണ്ടാം ഡോസ് വാക്സിന്‍ 12 മുതൽ 16 ആഴ്ചകള്‍ക്ക് ശേഷം വന്നാൽ മതിയെന്നാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണിസേഷൻ (എൻടിഎജിഐ) ആണ് കേന്ദ്ര സര്‍ക്കാരിന് ഇത്തരത്തിൽ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.നിലവിൽ സ്വീകരിക്കേണ്ടത് നാല് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിലാണ് ഇതാണ് രണ്ടാം ഡോസ് വാക്സിന്‍ 12 മുതൽ 16 ആഴ്ചകള്‍ക്ക് ശേഷം വന്നാൽ മതിയെന്ന് നിര്‍ദ്ദേശിച്ചത്. അതേസമയം, കോവാക്സിനുള്ള ഡോസേജ് ഇടവേളയിൽ മാറ്റമൊന്നും പാനൽ നിര്‍ദ്ദേശിച്ചിട്ടില്ല.കൊവിഡ് രോഗമുക്തര്‍ക്ക് വാക്സിന്‍ ഡോസ് എടുക്കുന്നതിന് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാര്‍ശയിലുണ്ട്. ലാൻസെറ്റ് ജേണൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 12 ആഴ്ചകളോ അതിലധികമോ സമയത്തെ അന്തരം 55.1 ശതമാനത്തിൽ നിന്ന് 81.3 ശതമാനമായി ഉയരുമെന്നാണ് കാണിച്ചിരിക്കുന്നത്.സമാനമായി ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്സിൻ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വാക്സിൻ സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസവശേഷം എപ്പോൾ വേണമെങ്കിലും മുലയൂട്ടുന്ന സ്ത്രീകൾക്ക് കുത്തിവയ്പ് നൽകാമെന്നും കേന്ദ്ര സർക്കാർ പാനൽ നിർദ്ദേശിച്ചിട്ടുണ്ട്.നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണിസേഷൻ സമര്‍പ്പിച്ച നിര്‍ദ്ദേശം വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഡോസുകളുടെ കടുത്ത ക്ഷാമത്തിനിടയിലും ഡിമാൻഡിനൊപ്പം വേഗത നിലനിർത്താൻ പാടുപെടുകയാണ്. നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിൻ നിര്‍മ്മാണ് 10 കോടി ഡോസായി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Sharjah city AG