മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ 2026-27 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷനായുള്ള ഇന്റർവ്യൂ മെയ് 19 ചൊവ്വാഴ്ച, രാവിലെ 10 മണി മുതൽ മുളക്കുഴ സീയോൻ കുന്നിലുള്ള ക്യാമ്പസിൽ വച്ച് നടക്കുന്നതാണ്. ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻ (ATA) അക്രെഡിറ്റേഷനോടുകൂടിയ ഡിപ്ലോമ ഇൻ തിയോളജി (Dip.Th.), ബാച്ചിലർ ഓഫ് തിയോളജി (B.Th.), മാസ്റ്റർ ഓഫ് ഡിവിനിറ്റി (M.Div.), മാസ്റ്റർ ഓഫ് തിയോളജി (M.Th.), എന്നീ കോഴ്സുകളും മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയുടെ (MLCU) സഹകണത്തോടെ പുതുതായി ആരംഭിച്ച എം.എ. (M.A.) ഇൻ തിയോളജി, ബി.എ. (B.A.) ഇൻ തിയോളജി എന്നീ കോഴ്സുകൾക്കുമായുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്. ശുശ്രൂഷാ നിയോഗം ലഭിച്ചവർക്കും, വേദപഠനത്തിന് താൽപര്യമുള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമാണിത്. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുന്നതാണ്.
ഓഫീസ് ഓഫ് അഡ്മിഷൻ: +91 9074808741
വെബ്സൈറ്റ്: www.mountzionbibleseminary.org

Comments are closed.