Ultimate magazine theme for WordPress.

*റവ. ഡോ. വി.റ്റി. ഏബ്രഹാം മലബാർ എ.ജി. ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു*

 

 

മലബാർ : മലബാർ എ.ജി. ഡിസ്ട്രിക്ടിന്റെ 27-ാമത് വാർഷിക കോൺഫ്രൻസിൽ റവ. ഡോ. വി.റ്റി. ഏബ്രഹാമിനെ ഡിസ്ട്രിക്ട് സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുത്തു. സഭയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിവരുന്ന മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ പുനർനിയമനം. കോൺഫ്രൻസിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെ പാസ്റ്റർ കെ.യു. പീറ്ററെ അസിസ്റ്റന്റ് സൂപ്രണ്ടായും തിരഞ്ഞെടുത്തു.

മറ്റ് പ്രധാന ഭാരവാഹികളായി പാസ്റ്റർ സി.വി. വിൽസൺ (സെക്രട്ടറി), പാസ്റ്റർ അനീഷ് എം. ഐപ്പ് (ട്രഷറർ), പാസ്റ്റർ ഹെൻസിൽ ജോസഫ് (കമ്മിറ്റി മെമ്പർ) എന്നിവരെയും യോഗം തീരുമാനിച്ചു. സഭയുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വരും വർഷങ്ങളിലെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഈ പുതിയ ഭരണസമിതി നേതൃത്വം നൽകും.

വിവിധ പ്രാദേശിക സഭകളിൽ നിന്നുള്ള പ്രതിനിധികളും പാസ്റ്റർമാരുമടക്കം ആകെ 316 പേർ ഈ കോൺഫ്രൻസിൽ സജീവമായി പങ്കെടുത്തു.

Sharjah city AG

Comments are closed.