ഷാർജ : എഴുപതിലധികം സഭകളുടെ അംഗത്വമുള്ള യുഎഇയിലെ ഏറ്റവും വലിയ ഐക്യ പെന്തക്കോസ് സംഘടനയായ യു. പി.എഫ് – യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ന് അനുഗ്രഹ സമാപ്തി. ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7:30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടന്ന കൺവെൻഷനിൽ നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ആത്മസാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.
മാനസാന്തരപ്പെടുക, കാഹള നാദത്തിനായി കാതോർക്കുക, നിത്യതയ്ക്കായി ഒരുങ്ങുക എന്ന ആഹ്വാനം പാസ്റ്റർ ബി. മോനച്ചൻ, കായംകുളം മുഖ്യ പ്രഭാഷണത്തിൽ പങ്കുവെച്ചു . റവ. ഡോ. വിൽസൺ ജോസഫ് ( പ്രസിഡന്റ് ഐപിസി യുഎഇ റീജിയൻ ) റവ. ഡോ. കെ. ഓ. മാത്യു ( നാഷണൽ ഓവർസിയർ, ചർച്ച് ഓഫ് ഗോഡ് ) റവ. ഡോ. കെ. ബി. ജോർജ്കുട്ടി ( സീനിയർ പാസ്റ്റർ, ഷാർജ ഷാരോൺ ഫെലോഷിപ്പ് ചർച്ച് ) എന്നിവർ ത്രിദിന കൺവെൻഷന് അധ്യക്ഷ വഹിച്ചു.
പാസ്റ്റർ സക്കറിയ എബ്രഹാം (പ്രസിഡന്റ്, യു. പി.എഫ്) സ്വാഗതവും ഫിന്നി രാജു ( സെക്രട്ടറി, യു. പി. എഫ്) നന്ദിയും അറിയിച്ചു .യു. പി.എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകി. വിൽസൺ ബേബി,സന്തോഷ് ഈപ്പൻ,യു. പി. എഫ് കൗൺസിൽ അംഗങ്ങൾ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

Comments are closed.