ബെംഗളൂരു: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലീ ആർമീസ് ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് വൈകിട്ട് 4 മുതൽ 5 വരെ ബാംഗ്ലൂർ ബൈബിൾ ക്വിസ് മത്സരം നടത്തും.
നഗരത്തിലെ വിവിധയിടങ്ങളായ കൊത്തന്നൂർ, കെ.ആർ.പുരം, ഹൊസൂർ റോഡ്, ബെന്നാർഘട്ട റോഡ്, കനകപുര റോഡ്, മൈസൂർ റോഡ്, പീനിയ റോഡ് തുടങ്ങീ 7 സെൻ്ററുകളിലാണ് മത്സരം നടക്കുന്നത്.
വിശുദ്ധ ബൈബിളിലെ മത്തായി, മർക്കൊസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 സുവിശേഷ അധ്യായം പഠനത്തിനായി നൽകിയിട്ടുണ്ട്.
ഇംഗ്ലീഷ്, കന്നട, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിൽ ചോദ്യപേപ്പർ ഒരുക്കിയിട്ടുണ്ട്.
വിജയികൾക്ക് രണ്ടായിരം മുതൽ പതിനായിരം രൂപ വരെ കാഷ് പ്രൈസ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക് ഫോൺ: 9880465225 , 9845636575.

Comments are closed.