Ultimate magazine theme for WordPress.

കർണാടകയ്ക്ക് മൂന്നാം റാങ്ക് – ബെഥെസ്ദ സ്കൂളിലെ സുമേധ മൗര്യയുടെ ചരിത്ര നേട്ടം

ഹാസൻ: എസ്.എസ്.എൽ.സി 2026 ഫലത്തിൽ ഹാസൻ ജില്ലയിലെ ബൈരാപുര ബെഥെസ്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രതിഭാശാലിയായ വിദ്യാർത്ഥി സുമേധ മൗര്യ ബി.എസ്. കർണാടക സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.
623/625 മാർക്ക് (99.68%) നേടിയ അദ്ദേഹം ജില്ലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി, താലൂക്ക് ടോപ്പറായും ഉയർന്നിരിക്കുന്നു. കന്നഡത്തിൽ 125/125, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങളിൽ 100/100, ഗണിതം, ശാസ്ത്രം വിഷയങ്ങളിൽ 99/100 മാർക്ക് നേടിയിരിക്കുന്നത് അദ്ദേഹത്തിന്റെ അസാധാരണ കഴിവിന് തെളിവാണ്.
ഈ മഹത്തായ നേട്ടം ബെഥെസ്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ചരിത്രത്തിൽ സ്വർണക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുന്നതാണ്. കഴിഞ്ഞ 27 വർഷമായി വിദ്യാഭ്യാസ രംഗത്ത് സേവനം അനുഷ്ഠിച്ച് വരുന്ന ബെഥെസ്ദ എജുക്കേഷണൽ സൊസൈറ്റി, ശിസ്റ്റപരമായ വിദ്യാഭ്യാസവും മൂല്യാധിഷ്ഠിത മാർഗനിർദ്ദേശവും നൽകി നിരവധി വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുകയാണ്.
ഹാസൻ ഐ.പി.സി സഭയുടെ പാസ്റ്റർ മാത്യൂ വർഗീസ്‌ന്റെ മാർഗനിർദ്ദേശത്തിൽ സ്കൂൾ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യയും പ്രധാനാധ്യാപികയുമായ റീന മാത്യൂവിന്റെ കാര്യക്ഷമമായ നേത്യത്വം, അധ്യാപകരുടെ സമർപ്പിത പരിശ്രമം, വിദ്യാർത്ഥിയുടെ അധ്വാനം—ഇവയുടെ സമന്വയമാണ് ഈ മഹത്തായ നേട്ടത്തിന് പിന്നിൽ.
ഈ അവസരത്തിൽ സ്കൂൾ ഭരണസമിതി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് അഭിനന്ദനങ്ങളുടെ ഒഴുക്കാണ്.

Sharjah city AG

Comments are closed.