Ultimate magazine theme for WordPress.

വീഴ്ചയിൽ കഴുത്തിന് പൊട്ടൽ; വചനപ്രഘോഷക സാറാ ജേക്സ് റോബർട്ട്സ് സുഖം പ്രാപിക്കുന്നു

ലോസ് ആഞ്ചലസ്: പ്രശസ്ത വചനപ്രഘോഷകയും ദ പോട്ടേഴ്‌സ് ഹൗസ് കോ- ശുശ്രൂഷകയുമായ സാറാ ജേക്സ് റോബർട്ട്സ് (36) അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മകൾക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച വീഴ്ചയിൽ സാറയുടെ കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മരണത്തെയോ പൂർണ്ണമായ തളർച്ചയെയോ അഭിമുഖീകരിക്കേണ്ടി വരുമായിരുന്ന അവസ്ഥയിൽ നിന്ന് താൻ രക്ഷപ്പെട്ടത് ദൈവത്തിന്റെ വലിയ കരുതലാണെന്ന് അവർ സാക്ഷ്യപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച രാത്രി മകൾ എല്ലയ്ക്കൊപ്പം ട്രാംപോളിനിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ട് ആശുപത്രികളിലായി നടത്തിയ വിശദമായ സ്കാനിംഗിൽ കഴുത്തിലെ അസ്ഥികൾക്ക് പൊട്ടൽ സംഭവിച്ചതായും ഡിസ്കുകൾക്ക് സ്ഥാനചലനം ഉണ്ടായതായും കണ്ടെത്തി. “ഞാൻ പൂർണ്ണമായും തളർന്നുപോകുമായിരുന്നു, എന്നാൽ അത് എന്റെ കഥയാകാൻ ദൈവം അനുവദിച്ചില്ല” – ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സാറ കുറിച്ചു.

Sharjah city AG

Comments are closed.