യുഎസ് : അമേരിക്കൻ ഹൗസ് മൈനോറിറ്റി ലീഡർ ഹക്കിം ജെഫ്രിസ് നടത്തിയ പുതിയ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ വർഷം ആദ്യം മിനിയാപൊളിസിലെ ഒരു ചർച്ച് സർവീസ് തടസ്സപ്പെടുത്തിയതിന് കുറ്റാരോപിതനായ മുൻ സിഎൻഎൻ ആങ്കർ ഡോൺ ലെമന്റെ പോഡ്കാസ്റ്റിലാണ് ജെഫ്രിസ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റുകളുടെ വിജയസാധ്യതകളെ ‘ദൈവിക പ്രതികാര’ത്തോട് ഉപമിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ പരാജയപ്പെട്ട നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാമ്പത്തിക രംഗത്തും ആരോഗ്യ മേഖലയിലും ഐസ് നയങ്ങളിലും റിപ്പബ്ലിക്കൻമാരോട് തങ്ങൾ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം നടത്തുന്ന അനാവശ്യ യുദ്ധത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പോരാട്ടത്തിൽ ഒട്ടും പിന്നോട്ടില്ലെന്നും തങ്ങളുടെ നിലപാടുകളിൽ കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണപക്ഷത്തിന്റെ നയങ്ങൾക്കെതിരെ ജനരോഷം ഉയരുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

Comments are closed.