പ്യോങ്യാങ്: ഉത്തര കൊറിയയുടെ ആണവായുധ പദവി ശാശ്വതമാണെന്നും സാമ്പത്തിക നേട്ടങ്ങൾക്കായി അത് ഉപേക്ഷിക്കില്ലെന്നും ഭരണാധികാരി കിം ജോങ് ഉൻ പ്രഖ്യാപിച്ചു. പ്യോങ്യാങ്ങിൽ നടന്ന സുപ്രീം പീപ്പിൾസ് അസംബ്ലിയിലാണ് ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ പുനരേകീകരണം എന്ന ലക്ഷ്യം ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായും കിം വ്യക്തമാക്കിയത്.
ആണവായുധങ്ങൾ രാജ്യത്തിന്റെ സുരക്ഷാ കവചമാണെന്നും അത് വർദ്ധിപ്പിക്കുന്നത് തുടരുമെന്നും കിം പറഞ്ഞു. 2026-ലെ പ്രതിരോധ ബജറ്റിൽ ഇതിനായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. അമേരിക്ക പശ്ചിമേഷ്യയിൽ നടത്തുന്ന ഇടപെടലുകളെ ‘ഭീകരവാദം’ എന്ന് വിശേഷിപ്പിച്ച കിം, അമേരിക്കൻ അധിനിവേശത്തെ ചെറുക്കാൻ മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.

Comments are closed.