വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്ത മിഡിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രധാനാധ്യാപകൻ ശാസിച്ചതായി പരാതി. ക്രിസ്ത്യൻ നിയമ സഹായ സംഘടനയായ അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് ആണ് ഈ വിവരം പുറത്തുവിട്ടത്.
ഫെബ്രുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ബ്രേക്ക് സമയത്തും ഉച്ചഭക്ഷണ സമയത്തും സഹപാഠികളുടെ സമ്മതത്തോടെ ലഘുലേഖകൾ നൽകിക്കൊണ്ടിരുന്ന വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറക്കി വൈസ് പ്രിൻസിപ്പൽ ശാസിക്കുകയായിരുന്നു. സ്‌കൂളിൽ മതപരമായ ലഘുലേഖകൾ വിതരണം ചെയ്യാൻ അനുവാദമില്ലെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അനുവാദമുള്ളപ്പോൾ തനിക്ക് മാത്രം എന്തുകൊണ്ട് വിലക്ക് എന്ന് വിദ്യാർത്ഥിനി ചോദിച്ചു. ഇതിന് മറുപടിയായി “വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാം, എന്നാൽ മതവിശ്വാസങ്ങൾ പങ്കുവെക്കാൻ പാടില്ല” എന്ന് വൈസ് പ്രിൻസിപ്പൽ പറഞ്ഞതായി എ.സി.എൽ.ജെ ആരോപിക്കുന്നു.

Comments are closed.