*ഇസ്രയേൽ ബജറ്റ് പ്രതിസന്ധിയിൽ; അടുത്ത ആഴ്ചയ്ക്കുള്ളിൽ പാസാക്കിയില്ലെങ്കിൽ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്*
ഇസ്രയേൽ : യുദ്ധസാഹചര്യങ്ങൾക്കിടയിലും 2026-ലെ സംസ്ഥാന ബജറ്റിൽ ഭരണകക്ഷിക്ക് ഗുണകരമാകുന്ന രീതിയിൽ റെക്കോർഡ് തുക നീക്കിവെക്കുന്നതിനെതിരെ ശക്തമായ വിമർശനം ഉയരുന്നു. യെഷ് അതിദ് എം.കെ. വ്ലാഡിമിർ ബെലിയാക് ആണ് ജെറുസലേം പോസ്റ്റിന് നൽകിച്ച അഭിമുഖത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയത്. സഖ്യകക്ഷികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
യുദ്ധം മൂലം സാമ്പത്തികമായി തകർന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ബെലിയാക് കുറ്റപ്പെടുത്തി. സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.
അടുത്ത ആഴ്ചയ്ക്കുള്ളിൽ മൂന്ന് വായനകളിലൂടെയും (ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേൽ പാർലമെന്റ് ആയ നെസെറ്റ് (Knesset) സ്വയം പിരിച്ചുവിടപ്പെടും. ഇതോടെ രാജ്യം വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി. യുദ്ധം തുടരുന്നതിനിടയിലുള്ള ഈ രാഷ്ട്രീയ അനിശ്ചിതത്വം ഇസ്രയേലിന്റെ ഭരണസ്ഥിരതയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Comments are closed.