പുനലൂർ ബെഥേൽ ബൈബിൾ കോളേജിന്റെ 99-ാം ബിരുദദാന ശുശ്രൂഷ വളരെ അനുഗ്രഹകരമായി നടന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ ആത്മീയ ഉണർവ്വും സന്തോഷവും നിറഞ്ഞിരുന്നു.
ചടങ്ങിന് നേതൃത്വം നൽകിയ ആത്മീയ നേതാക്കൾ ദൈവവചനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പ്രസംഗങ്ങളിൽ, ക്രിസ്തീയ സേവനത്തിൽ പ്രതിബദ്ധതയും ദൈവനിഷ്ഠയും ജീവിതത്തിൽ പുലർത്തേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
ബിരുദദാന ചടങ്ങിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാതാപിതാക്കളും സഭാംഗങ്ങളും അനേകം, അനേകം വിശ്വാസികളും പങ്കെടുത്ത ചടങ്ങ് ഒരു ആത്മീയ ആഘോഷമായി മാറി.
കോളേജിന്റെ വളർച്ചയ്ക്കും ദൈവരാജ്യത്തിലെ സേവനത്തിനും ഈ ബിരുദധാരികൾ വലിയ സംഭാവന നൽകുമെന്ന് കോളേജ് പ്രിൻസിപ്പൽ ജെയിംസ് ജോർജ് പ്രത്യാശ പ്രകടിപ്പിച്ചു. 99-ാം വർഷത്തിലെ ഈ graduation Service ൽ Serampore Senate ൻ്റെ കീഴിൽ ആദ്യത്തെ B.Th Batch ൻ്റെ graduation കൂടി നിർവ്വഹിക്കുകയുണ്ടായി. “ദൈവത്തിൻ്റെ ശബ്ദമാകുക- Being His Voice” എന്ന തീം നെ ആസ്പദമാക്കി Bethel Bible College Board ൻ്റെ Chairman എന്ന നിലയിൽ A.G Church ൻ്റെ Superintendent Pr.T.J Samuel വിദ്യാർത്ഥികൾ ദൈവത്തിൻ്റെ സുവിശേഷത്തിൻ്റെ ശബ്ദമായി ശോഭിക്കട്ടെ എന്ന് ആംശസിച്ചു.100-ാം വർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.

Comments are closed.